തൃശൂരിൽ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതി. ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

 
Snake bite

തൃശൂർ: തൃശൂരിൽ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരിക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോർട്ട്. 

കുട്ടിക്ക് പാമ്പുകടിക്ക് പ്രതിരോധിക്കാൻ നൽകുന്ന ആന്റി സ്നേക് വെനം നൽകാതെ സമയം നഷ്ടപ്പെടുത്തിയെന്ന് ഡിപ്പാർട്ട്മെന്റ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടർക്കെതിരെയാണ് റിപ്പോർട്ട്. 

ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ കമ്മിറ്റി ശുപാർശ ചെയ്തിട്ടും ആരോഗ്യവകുപ്പ് മൗനം തുടരുകയാണ്. 2021 മെയ് 24നാണ് കൃഷ്ണൻകോട്ട പാറക്കൽ ബിനോയുടെ മകൾ അൻവറിൻ ബിനോയ്‌ പാമ്പുകടിയേറ്റ് മരിച്ചത്.

Tags

Share this story

From Around the Web