തൃക്കോതമംഗലം എൻ.എസ്.എസ് സ്കൂൾ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വീണപ്പോൾ തലയടിച്ചാകാം മരണമെന്നു പ്രാഥമിക നിഗമനം
വാകത്താനം: തൃക്കോതമംഗലം എൻ.എസ്.എസ് യു.പി സ്കൂൾ അധ്യാപകനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശിയായ ശ്രീലാൽ (51) ആണ് മരിച്ചത്.
സ്കൂളിന് മുൻവശത്തുള്ള വാടകവീട്ടിലെ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇന്നലെ രാത്രി 8:30-ഓടെയാണ് അദ്ദേഹം മലപ്പുറത്തുനിന്ന് ഇവിടെയെത്തിയത്.
ഇന്ന് രാവിലെ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വീടിന്റെ പിൻവശത്തുള്ള ബാത്റൂമിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. തലയടിച്ചു വീണ നിലയിലായിരുന്നു മൃതദേഹം.
ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ആറ് മാസം മുമ്പാണ് ശ്രീലാൽ തൃക്കോതമംഗലം സ്കൂളിൽ ചുമതലയേറ്റത്. വാകത്താനം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.