തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി
തൃക്കാക്കര: ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി. ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. രണ്ട് ടെലഗ്രാം ഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചെന്നാണ് നിഗമനം.
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ പങ്കുവെച്ച കേസില്‍ പിടിയിലായ ശ്രീഹരിയുടെ മൊഴിയില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
മലപ്പുറം സ്വദേശിയാണ് മുഖ്യസൂത്രധാരന്‍. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഘത്തില്‍ അഞ്ചിലധികം പേരുണ്ട്.
ഇവര്‍ മാത്രം അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത നിലയിലാണ്. പതിനായിരത്തോളം പേര്‍ അംഗങ്ങളായ ടെലഗ്രാം ഗ്രൂപ്പും നീരിക്ഷണത്തിലാണ്.
ടെലിഗ്രാം ഗ്രൂപ്പുകളില്‍ മറ്റ് കോളജുകളിലെ വിദ്യാര്‍ഥികളുമുണ്ടെന്നാണ് വിവരം. ശ്രീഹരിയുടെയും പൂര്‍വ്വ വിദ്യാര്‍ഥിയുടെയും മൊബൈല്‍ ഫോണുകള്‍ വിശദമായി പരിശോധിക്കും. ശ്രീഹരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
കോട്ടയതും മോര്‍ഫിങ് കേസില്‍ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കാക്കരയ്ക്ക് പിന്നാലെ എറണാകുളം കടവന്ത്ര പൊലീസും യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.