തൃക്കാക്കര മോര്‍ഫിങ് കേസ്: ടെലഗ്രാം ഗ്രൂപ്പില്‍ ഝാര്‍ഖണ്ഡ് നമ്പറും; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

 
THRIKKKARA



കൊച്ചി: തൃക്കാക്കര മോര്‍ഫിങ് കേസിലെ പ്രതികള്‍ ഉപയോഗിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

 കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ച പ്രീമിയം ഗ്രൂപ്പിലെ അഡ്മിന്‍മാരെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ടെലഗ്രാം അധികൃതരില്‍ നിന്ന് പോലീസിന് ലഭിച്ചത്.

ഈ ഗ്രൂപ്പില്‍ ഒരു ഝാര്‍ഖണ്ഡ് നമ്പര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് പോലീസ്. നാലോളം ടെലഗ്രാം ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് വീണ്ടും ടെലഗ്രാമിന് കത്ത് നല്‍കിയിട്ടുണ്ട്.

പരിശോധിക്കുന്നത് മൂന്ന് സാധ്യതകള്‍:
കണ്ടെത്തിയ ഝാര്‍ഖണ്ഡ് നമ്പറുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വശങ്ങളാണ് പോലീസ് സംഘം പരിശോധിക്കുന്നത്. 
•    ഇവിടെനിന്ന് ആരെങ്കിലും അവിടെപ്പോയി എടുത്ത സിം കാര്‍ഡാണോ ഇത്?
•    സ്ഥാനത്തിന് പുറത്തുള്ള മറ്റാര്‍ക്കെങ്കിലും ഈ കേസില്‍ പങ്കുണ്ടോ?
•    മറ്റാരുടെയെങ്കിലും സിം കാര്‍ഡ് വ്യാജമായി ദുരുപയോഗം ചെയ്തതാണോ എന്നിവയാണ് പോലീസ് പരിശോധിക്കുന്നത്. 


കേസില്‍ ആദ്യം ശ്രീഹരിയും തുടര്‍ന്ന് സനീഷുമാണ് അറസ്റ്റിലായത്. ശ്രീഹരി അടക്കമുള്ളവര്‍ പങ്കുവെച്ച ചിത്രങ്ങളുടെ കൂടുതല്‍ അശ്ലീല ചിത്രങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് സനീഷ് പ്രചരണം നടത്തുകയായിരുന്നു.

തുടര്‍ന്ന് ആളുകളില്‍ നിന്ന് പണം ഈടാക്കി പ്രീമിയം ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുകയും ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെക്കുകയുമായിരുന്നു. 

ലഭിച്ച തെളിവുകളുടെയും പുതിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകളും തുടര്‍ന്നുള്ള അറസ്റ്റുകളും ഉണ്ടാകുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web