അമ്പൂരിയിൽ മൂന്നു വയസുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു
തിരുവനന്തപുരം: അമ്പൂരിയിൽ മൂന്നു വയസുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടയാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ മൂന്നു വയസുകാരിയുടെ മുകളിലേക്കു വാഹനം കയറി ഇറങ്ങിയത്.
ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്.
വാഹന അപകടത്തിനു കാരണം ഹാന്റ് ബ്രേക്കിന്റെ കേബിള്‍
പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)