അങ്കണവാടിയില്‍ മൂന്ന് വയസുകാരിയോട് ക്രൂരത: പനി ബാധിച്ച കുട്ടിയെക്കൊണ്ട് വസ്ത്രം ഊരി ഛര്‍ദി തുടപ്പിച്ചെന്ന് പരാതി, താത്കാലിക ഹെല്‍പ്പര്‍ അധ്യാപികക്കെതിരെ മൊഴി നല്‍കി
 

 
Children


 

പത്തനംതിട്ട: പ്രമാടത്ത് അങ്കണവാടിയില്‍ പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു എന്ന് പരാതി. കുട്ടിയുടെ വസ്ത്രം അഴിച്ചാണ് അങ്കണവാടി അധ്യാപിക ഛര്‍ദി തുടപ്പിച്ചത് എന്നാണ് ആരോപണം.
സെപ്തംബര്‍ ഒന്നിനാണ് സംഭവം. പനി ലക്ഷണങ്ങളോടെ അങ്കണവാടിയിലെത്തിയ കുട്ടി ക്ലാസില്‍ വെച്ച് ഛര്‍ദിച്ചു. തുടര്‍ന്ന് അധ്യാപിക കുട്ടി ധരിച്ചിരുന്ന വസ്ത്രം ഊരി നിര്‍ബന്ധിച്ച് നിലത്തുവീണ ഛര്‍ദി തുടപ്പിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ അങ്കണവാടിയില്‍ ജോലി ചെയ്തിരുന്ന താത്കാലിക ഹെല്‍പ്പര്‍, അധ്യാപികക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
അധ്യാപികയ്‌ക്കെതിരെ എതിരെ മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ക്കും പരാതി ഉണ്ട്. പരാതി ഉയര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസറുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത വീഴ്ചയാണുണ്ടായതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

Tags

Share this story

From Around the Web