തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നു വയസുകാരന്‍ മരിച്ചു

 
4566

ബൊക്കാറോ: ജാര്‍ഖണ്ഡില്‍ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മൂന്നു വയസുകാരന്‍ മരിച്ചു. സംഭവത്തിൽ 

കുട്ടിയുടെ അമ്മാവനായ രാജേഷ് കുമാര്‍ (21) തോക്കുമായി ഒളിവിലാണ്.

റാഫാരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കേണല്‍ മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ ആറോടെയാണ് സംഭവം.

രാവിലെ വീട്ടിലെത്തിയ അമ്മാവനോട് കുട്ടി മിഠായി ചോദിച്ചപ്പോള്‍, മിഠായിക്കു പകരം കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ നല്‍കുകയായിരുന്നു. കുട്ടി തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ വെടിപൊട്ടിയെന്ന് മാതാവ് പറഞ്ഞു.

 ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

 സംഭവത്തിൽ കുട്ടിയുടെ അമ്മാവനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

Tags

Share this story

From Around the Web