മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്ന് വയസുകാരന് മര്‍ദനം; അങ്കണവാടി അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കുട്ടിയുടെ കാലില്‍ പാടുകള്‍ കണ്ട് അന്വേഷിച്ചപ്പോഴാണ് അധ്യാപിക മര്‍ദിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്
കോഴിക്കോട്: മലമൂത്ര വിസര്‍ജനം നടത്തിയതിന് അങ്കണവാടിയിലെ കുട്ടിയെ അധ്യാപിക മര്‍ദിച്ചു. കോഴിക്കോട് കൊയിലാണ്ടി പുതുക്കുടി അങ്കണവാടി അധ്യാപിക രേഷ്മയ്ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ ഐസിഡിഎസ് രേഷ്മയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ച അങ്കണവാടിയില്‍ വെച്ച് കുട്ടി മലമൂത്രവിസര്‍ജനം നടത്തിയതിനെ തുടര്‍ന്നാണ് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വൈകിട്ട് കുളിപ്പിക്കുന്ന സമയത്ത് കുട്ടിയുടെ കാലില്‍ പാടുകള്‍ കണ്ട് അന്വേഷിച്ചപ്പോഴാണ് മര്‍ദനവിവരം അറിയുന്നത്.
തുടര്‍ന്ന് കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ ഐസിബിഎസ് അധ്യാപികയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.