ദ്രോഗഡയില്‍ ‘അഭിഷേകാഗ്‌നി’ ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ മെയ് 30 മുതല്‍
ദ്രോഗഡ :അയര്‍ലണ്ടിലെ അനോയിന്റിംഗ് ഫയര്‍ കത്തോലിക്ക് മിനിസ്ട്രി (AFCM) യുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്‌നി ‘ മെയ് 30,31 ജൂണ്‍ 1 [ശനി, ഞായര്‍, തിങ്കള്‍ (Bank Holiday)] ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
കൗണ്ടി ലോത്തിലെ ടെര്‍മന്‍ഫെക്കിന്‍ St. Fechin’s GAA ഹാളില്‍ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ സ്ഥാപിച്ച പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്സി ആശ്രമത്തിലെ ഫാ.സാംസണ്‍ ക്രിസ്റ്റിയാണ്.
രാവിലെ 10 ന് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മൂന്നു ദിവസത്തെ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം നടന്ന ആദ്യ കണ്‍വെന്‍ഷനിലും അനേകര്‍ പങ്കെടുത്തിരുന്നു. പ്രവാസജീവിതത്തിന്റെ പലവിധ ബുദ്ധിമുട്ടുകളില്‍ കഴിയുന്ന എല്ലാ വിശ്വാസികളേയും ദൈവാനുഭവത്തിന്റെ അഗ്‌നിയഭിഷേകം വചനത്തിലൂടെ പകരപ്പെടുന്ന ഈ മൂന്ന് ശുശ്രൂഷാ ദിനങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അനോയിന്റിംഗ് ഫയര്‍ കത്തോലിക്ക് മിനിസ്ട്രി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബിനു :0892455956
സില്‍ജാ :0899892145
നവീന്‍ :0892507409