കൊട്ടാരക്കരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

 
KOTTARAKKARA



കൊട്ടാരക്കര:കൊട്ടാരക്കരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ആറ്റിങ്ങല്‍ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജില്‍(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശി അക്ഷയ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. 


അജിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റും മറ്റു മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്പ്ലെന്‍ഡര്‍ ബൈക്കും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്.

മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags

Share this story

From Around the Web