കോട്ടയത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. നീണ്ടൂര്‍ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്
Jan 12, 2026, 17:05 IST
കോട്ടയം:കോട്ടയത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. എംസി റോഡില്‍ മോനിപ്പള്ളിയില്‍ ആണ് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂര്‍ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്.
മരിച്ചവരില്‍ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബസ്സില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.