കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ

 
arrest

തൃശൂർ: കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്. 

നൈജീരിയക്കാരായ കിങ്സ് ലി ഗോച്ചാവോ, അമോസു ഇക്കേ ച്ചുക്കാർ, നാഗാലാന്റ് സ്വദേശിനി എസൽകി എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കയ്പമംഗലത്ത് നിന്ന് പിടികൂടിയ മിൻഷാദ്, ഷജിൽ എന്നിവർക്ക് വില്പനക്കായി എംഡിഎംഎ നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. 

മതിലകം സിഐ വിവി വിമൽ, ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികൾ താമസിക്കുന്ന ഫ്ലാറ്റ് വളഞ്ഞ് പിടികൂടിയത്.

Tags

Share this story

From Around the Web