ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്ത സംഭവം, വിശദമായ അന്വേഷണത്തിനു പോലീസ്. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

 
chngry is

കോട്ടയം: ചങ്ങനാശേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ  മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക ബാധ്യതകളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഗെയിം കളിച്ചു സാമ്പത്തിക ബാധ്യതയുണ്ടായെന്ന ആക്ഷേപത്തിലും അന്വേഷണം നടക്കും.

ചങ്ങനാശേരി എസ്.ബി കോളജിനു സമീപം കരിങ്ങട വീട്ടില്‍ സാജു ആന്റണി (64), ഭാര്യ അനു (59) മകന്‍ സവിന്‍(33) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 

സാജു ആന്റണിക്കു പലവ്യഞ്ജന വ്യാപാരവും ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക പ്രതിസന്ധികളിലായിരുന്നുവെന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. ഈ കടങ്ങളെല്ലാം ബന്ധുക്കള്‍ ഇടപെട്ടു തീര്‍ത്തിരുന്നു. എന്നാല്‍ മകനു വീണ്ടും മൂന്നു ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിയെന്നു പറയുന്നു.

ഈ കടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, ഈ ബാധ്യതകള്‍ എങ്ങനെ ഉണ്ടായി എന്നത് അവ്യക്തമാണ്.   മൂന്നു ലക്ഷം രൂപയുടെ കടബാധ്യതകള്‍ ഓണ്‍ലൈന്‍ ഗെയിമിംഗിലൂടെയോ മറ്റോ ഉണ്ടായതാണോ എന്ന സംശയത്തിലാണു പോലീസ്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതായി മകന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായും പറയപ്പടുന്നു.

Tags

Share this story

From Around the Web