ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; കാട്ടാക്കട പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കറിനെയും ഭാര്യ ആതിരയെയും മൂന്ന് വയസുള്ള മകളെയുമാണ് ആറാം തീയതി മുതൽ കാണാതായത്

 
athira 1

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് ഇവരെ കാണാതായത്. സംഭവത്തില്‍ ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this story

From Around the Web