കോഴിക്കോട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്,പരിക്ക് ഗുരുതരമല്ല
Nov 26, 2026, 08:53 IST
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.
രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറാണ് ചെത്തുപാലം തോട്ടിലേക്ക് മറിഞ്ഞത്.
വേങ്ങര സ്വദേശികളായ ഷറഫ് അലി, ടി.പി റിയാസ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല