ബിഎൽഒമാർക്ക് നേരെയുള്ള ഭീഷണി സഹിക്കില്ല, അരാജകത്വം ഉണ്ടാകും; എസ്ഐആർ ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ സുപ്രീം കോടതി
Dec 10, 2025, 15:17 IST
ഡല്‍ഹി: വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിഎല്‍ഒമാര്‍ക്കും (ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍) മറ്റ് ഉദ്യോഗസ്ഥര്‍ക്കും നേരെ പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന 'ഭീഷണികള്‍' ഗൗരവമായി എടുത്ത് സുപ്രീം കോടതി.
ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം 'അരാജകത്വം' ഉണ്ടാകുമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, വോട്ടര്‍ പട്ടികയുടെ പുനരവലോകനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണമില്ലായ്മയെ ഗൗരവമായി കാണാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.