ട്രെയിനില്‍ ജീവനുള്ള പാമ്പിനെ കൈവശം വെച്ച് ഭീഷണിപ്പെടുത്തി പണംപിരിക്കല്‍: വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് റെയില്‍വേ

ന്യൂഡല്‍ഹി:അഹമ്മദാബാദ്‌സബര്‍മതി എക്‌സ്പ്രസില്‍ പാമ്പിനെ കൈവശം വെച്ച് യാത്രക്കാരില്‍ നിന്ന് പണം ആവശ്യപ്പെടുന്ന വ്യക്തിയുടെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ റെയില്‍വേ.
നിങ്ങളുടെ ടിക്കറ്റ് നമ്പറും പിഎന്‍ആറും മൊബൈല്‍ നമ്പര്‍ എന്നിവ പങ്കുവെക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടു.
വെറും 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് യാത്രക്കാരനായ ദീപക് രഘുവന്‍ഷി പങ്കുവെച്ചത്. എക്‌സിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
മധ്യപ്രദേശ് മംഗോലിബീന ജംഗ്ഷന് ഇടയില്‍ വെച്ചാണ് ഈ വീഡിയോ യാത്രക്കാരന്‍ പകര്‍ത്തിയത്.
വീഡിയോയില്‍ ഒരാള്‍ ബോഗിയില്‍ ഒരു പാമ്പിനെ കൈയില്‍ പിടിച്ചു കൊണ്ട് നിര്‍ബന്ധിതമായി പണം വാങ്കുകയായിരുന്നു.
ഒരാള്‍ തന്റെ പേഴ്‌സില്‍ നിന്ന് കാശെടുത്ത് നല്‍കുന്നതും വീഡിയോയില്‍ കാണുവാന്‍ സാധിക്കും.
ദീപക് ഈ വീഡിയോ എക്‌സില്‍ പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പിന്നീട് ദീപക്കിന്റെ യാത്രാ വിവരങ്ങള്‍ കൂടാതെ മൊബൈല്‍ നമ്പര്‍ എന്നിവ മെസ്സേജ് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വീഡിയോയ്ക്ക് പിന്നാലെ നിരവധിയാളുകള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇവരെപ്പോലെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് വീഡിയോ കണ്ടവര്‍ പ്രതികരിച്ചു.