നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ കൂട്ടമാനഭംഗത്തിനിരയാക്കിയത് പ്രതികാരം തീർക്കാനെന്ന് മൊഴി
കോഴിക്കോട്: നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി താമരശേരിയിൽ യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ കൂട്ടമാനഭംഗത്തിനിരയാക്കിയത് പ്രതികാരം തീർക്കാനെന്ന് മൊഴി. 20കാരിയാണ് പലപ്പോഴായി പീഡിപ്പിച്ചത്. സംഭവത്തിൽ ഡ്രൈവർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ.കെ. അനീഷ് (കുട്ടൻ -38), ക്ലീനർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ പി.എസ്. സജിത്ത് (അക്കു -24) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
അടിവാരം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരാണിവർ.
പ്രതികൾ യുവതിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ്. ഈ പരിചയത്തിൽ പ്രതികൾ ജോലി സ്ഥലത്തെത്തി യുവതിയോട് പണം കടം ചോദിച്ചുവെങ്കിലും നൽകിയില്ല. തുടർന്ന് ഇവർ യുവതിയുടെ പഴ്സ് തട്ടിപ്പറിച്ചു.u ഇതറിഞ്ഞ യുവതിയുടെ വീട്ടുകാരെത്തി പഴ്‌സ് തിരികെ വാങ്ങി. ഇതിന്റെ പ്രതികാരത്തിലാണ് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതെന്നാണ് പ്രതികളുടെ മൊഴി.