ഭ്രൂണഹത്യയ്‌ക്കെതിരെ ലണ്ടനില്‍ ആയിരങ്ങളുടെ റാലി.ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിലവിലുള്ള ഭ്രൂണഹത്യ നിയമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണം

 
abortion 1

ലണ്ടന്‍: ഭ്രൂണഹത്യയ്‌ക്കെതിരെ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ജീവന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധ റാലി. 

പ്രോലൈഫ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിവര്‍ഷം നടക്കാറുള്ള പ്രോലൈഫ് മാര്‍ച്ചില്‍ കത്തോലിക്ക മെത്രാന്മാരും വൈദികരും ഉള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് അണിനിരന്നത്.


ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിലവിലുള്ള ഭ്രൂണഹത്യ നിയമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും, ഗര്‍ഭച്ഛിദ്ര ക്ലിനിക്കുകള്‍ക്ക് പുറത്തു പ്രാര്‍ത്ഥനയും പ്രതിഷേധവും വിലക്കുന്ന 'ബഫര്‍ സോണ്‍' നിയമങ്ങള്‍ പിന്‍വലിക്കണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

 വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് പതിനഞ്ചോളം കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ റാലിയില്‍ പങ്കുചേര്‍ന്നത്.


ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യജീവനിലും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും സൗത്ത്വാര്‍ക്ക് ആര്‍ച്ച് ബിഷപ്പ് ജോണ്‍ വില്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ഭ്രൂണഹത്യ കുടുംബങ്ങളെ തകര്‍ക്കുന്നു, ജീവന്‍ സംരക്ഷിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. വെസ്റ്റ്മിന്‍സ്റ്ററിലെ ഇമ്മാനുവല്‍ സെന്ററില്‍ നിന്ന് ആരംഭിച്ച പ്രോലൈഫ് റാലി പാര്‍ലമെന്റ് സ്‌ക്വയറില്‍ സമാപിച്ചു.

Tags

Share this story

From Around the Web