സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചവരെയാണ് വിമര്‍ശിച്ചത്. സഭാ നേതൃത്വത്തെ ഒന്നടങ്കം വിമര്‍ശിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം:സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചവരെയാണ് വിമര്‍ശിച്ചത് എന്നും സഭാ നേതൃത്വത്തെ ഒന്നടങ്കം വിമര്‍ശിച്ചിട്ടില്ല എന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
രാജ്യത്ത് സംഘ പരിവാറിന്റെ നേതൃത്വത്തില്‍ വ്യാപകമായി ക്രിസ്ത്യാനികളെ തെരഞ്ഞു പിടിക്കുന്ന സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍.
എന്നാല്‍ ചില ബിഷപ്പുമാര്‍ക്ക് ഈ സംഘപരിവാര്‍ അജണ്ട മനസ്സിലാകുന്നില്ല. ബിഷപ്പ് പാംപ്ലാനിയെപോലുള്ളവര്‍ അവസരവാദ നിലപാടാണ് സ്വീകരിച്ചത്.
പാംപ്ലാനി നേരത്തെയും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനെയാണ് എതിര്‍ത്തത് എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ക്രിസ്തീയ സഭകളുമായി സിപിഐ എമ്മിന് പ്രശ്‌നങ്ങളില്ല എന്നും കുര്‍ബാന നടത്താന്‍ പാര്‍ട്ടി ഓഫീസ് വിട്ടുകൊടുത്തവരാണ് സിപിഐ എം എന്നും അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂരിലെ ബിജെപി ഭീഷണി സി പി ഐ എമ്മിനോട് വേണ്ട എന്നും തൃശൂരിലെ വ്യാജവോട്ടില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.