അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും; അമ്മ ആരെന്നറിയാത്തവരാണ് അത് എതിര്‍ക്കുന്നത്' ; വിവാദ പരാമര്‍ശവുമായി കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍

 
MOHANAN KUNNUMEL

തിരുവനന്തപുരം: കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍ വീണ്ടും ആര്‍എസ്എസ് പരിപാടിയില്‍. മണിവിളയില്‍ സംഘടിപ്പിച്ച സങ്കല്‍പ് 2026 യുവ സംഗമം എന്ന പരിപാടിയിലാണ് മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്. 

പരിപാടിയില്‍ പങ്കെടുത്ത വിസി, വേദിയിലെ ഭാരതാംബക്ക് മുന്നിലെ ദീപം കൊളുത്തി. അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും. അമ്മ ആരെന്നറിയാത്തവര്‍ വന്ദേമാതരം പാടില്ലെന്നും മോഹനന്‍ കുന്നുമ്മല്‍ വിവാദ പരാമര്‍ശം നടത്തി.

മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞതിങ്ങനെ

വികസിത ഭാരതത്തിന് വേണ്ടി കുട്ടികളെ നിങ്ങളുടെ വീട്ടില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്തേണ്ട ചുമതല ഓരോ ഗൃഹനാഥനും ഗൃഹനാഥയ്ക്കും ഉള്ളതാണ്. അതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കേണ്ടത് ഗൃഹനാഥയാണ്. 

കാരണം ഭാരതത്തെ സംബന്ധിച്ചിടത്തോളം അമ്മയാണ് ഭാരതം, അതുകൊണ്ടാണ് നമ്മള്‍ ഭാരതാംബ എന്ന് പറയുന്നത്. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിര്‍ക്കുന്നത്. 

എന്നാല്‍ അമ്മ ആരെന്നറിയുന്നവര്‍ എപ്പോഴും വന്ദേമാതരം എന്ന് തന്നെ പറയും. അങ്ങനെയാണ് പറയേണ്ടതും... അവര് മാറും. ആളുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും വരും എന്നകാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

എന്താണ് പേടിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്. നിങ്ങള്‍ക്ക് എത്രത്തോളം പഠിക്കണമോ അതിനുള്ള സൗകര്യം ചെയ്യാനായി ഈ രാജ്യം തന്നെ നിങ്ങളുടെ കൂടെയുണ്ട്. എന്ത് വേണമെങ്കിലും പഠിക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web