'യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെവിടില്ല'; ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

 
modi

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി മോദി. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും.

എല്ലാം നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കും. യുവാക്കളുടെ ഭാവി തകർക്കുന്നവരെ വെറുതെവിടില്ലെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Tags

Share this story

From Around the Web