സേവനങ്ങള്‍ക്കായി വരുന്നവര്‍ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാല്‍ മതി. വിചിത്ര നോട്ടീസുമായി കൊല്ലത്ത് കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍

കൊല്ലം:കൊല്ലത്ത് കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വിചിത്ര നോട്ടീസ്. സേവനങ്ങള്‍ക്കായി വരുന്നവര്‍ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിപ്പ്. പരാതിക്കാര്‍ക്കൊപ്പം എത്തിയ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ എസ്എച്ച്ഒ മര്‍ദ്ദിച്ചെന്ന പരാതിയും ഈ സ്റ്റേഷനില്‍ ആയിരുന്നു.
പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്റ്റേഷനില്‍ നിന്ന് സിപിഐഎം നേതാവിന് മോശം അനുഭവം ഉണ്ടായത്. നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സജീവ് 'അനുഭവങ്ങള്‍ ആണ് ബോധ്യങ്ങള്‍ ആവുന്നത്' എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.
അകാരണമായി തന്നെ മര്‍ദിച്ചതിന്റെ കാരണം അറിയണം എന്നതാണ് സജീവിന്റെ പരാതി. മറ്റൊരു കേസിന്റെ മാധ്യസ്ഥതയുമായി ബന്ധപ്പെട്ടാണ് സജീവ് സ്റ്റേഷനില്‍ എത്തിയത്.പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ കുഴപ്പമില്ലെന്നും സജീവിന്റെ പോസ്റ്റില്‍ പറയുന്നു. സിഐ കയ്യേറ്റം ചെയ്തെന്നു കാണിച്ച് സജീവ് ചാത്തന്നൂര്‍ എസിപിക്ക് പരാതി നല്‍കിയിരുന്നു.