തൊണ്ടിമുതല്‍ കേസ് : ആന്റണി രാജു അയോഗ്യന്‍: വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്.  കേസില്‍ മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടതോടെയാണ് നടപടി

 
ANTONY RAJU


തിരുവനന്തപുരം:തൊണ്ടി മുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട എംഎല്‍എ ആന്റണി രാജു അയോഗ്യന്‍. നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം ഇറക്കി.


 കേസില്‍ മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ശിക്ഷ വിധിച്ചത്.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. 

1990 ഏപ്രില്‍ ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്‌ട്രേലിയന്‍ പൗരന്‍ പിടിയിലായത്. 

ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍. 

തിരുവനന്തപുരത്ത് അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതിയിലെ ക്ലര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടിമുതല്‍ മാറ്റുകയായിരുന്നു.

ഗൂഢാലോചനയ്ക്ക് 6 മാസം തടവ്.തെളിവ് നശിപ്പിക്കലിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് 3 വര്‍ഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 

ഒന്നാം പ്രതി കെ.എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്. ശിക്ഷാ വിധിക്ക് പിന്നാലെ അപ്പീല്‍ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പിന്നാലെ 2 ആള്‍ജാമ്യത്തില്‍ രണ്ടുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

Tags

Share this story

From Around the Web