ഇക്കൊല്ലവും ലെയോ പാപ്പ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നത് കാസില്‍ ഗാന്‍ഡോള്‍ഫോയില്‍

 
leo papa



ഇക്കൊല്ലവും ലെയോ പതിനാലാമന്‍ പാപ്പ കാസില്‍ ഗാന്‍ഡോള്‍ഫോയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കും. 

അവിടെയുള്ള സെന്റ് തോമസ് ഓഫ് വില്ലനോവ ഇടവകയില്‍ സ്വര്‍ഗാരോപണ തിരുനാള്‍ ദിനത്തില്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കുകയും ആഞ്ചെലൂസ് പ്രാര്‍ഥന നയിക്കുകയും ചെയ്യും.

ഓഗസ്റ്റ് 12 വൈകുന്നേരത്തോടെ കാസില്‍ ഗാന്‍ഡോള്‍ഫോയിലെത്തിയ പാപ്പ ഓഗസ്റ്റ് 18 ചൊവ്വാഴ്ച വരെ അവിടെ തുടരും. 

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്തുമണിക്ക് കാസില്‍ ഗാന്‍ഡോള്‍ഫോയിലെ സെന്റ് തോമസ് ഓഫ് വില്ലനോവ പൊന്തിഫിക്കല്‍ ഇടവകയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍പാപ്പ കാര്‍മ്മികത്വം വഹിക്കും. 

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പാപ്പ ആഞ്ചെലൂസ് പ്രാര്‍ഥന നയിക്കും.

Tags

Share this story

From Around the Web