ഈ വര്‍ഷം യുഎസില്‍ 405 പേര്‍ പൗരോഹിത്യം സ്വീകരിക്കും

വാഷിംഗ്ടണ്‍ ഡിസി: യു.എസ്. ബിഷപ്പുമാരുമായി സഹകരിച്ച് സിഎആര്‍എ (സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്തോലേറ്റ്) നടത്തിയ സര്‍വേ പ്രകാരം, ഈ വര്‍ഷം യുഎസ്യില്‍ ആകെ 405 പേര്‍ പൗരോഹിത്യം സ്വീകരിക്കും. പ്രതികരിച്ചവരില്‍ ഏകദേശം 80 ശതമാനം പേരും രൂപതകള്‍ക്ക് വേണ്ടിയാണ് വൈദികരാകുന്നത്. ബാക്കി 20 ശതമാനം പേര്‍ സന്യാസ സമൂഹങ്ങളിലെ അംഗങ്ങളാണ്.
വൈദികാര്‍ത്ഥികളില്‍ 15 ശതമാനം പേര്‍ ഹോംസ്‌കൂളിംഗ് ലഭിച്ചവരും ആറ് ശതമാനം പേര്‍ കറുത്ത വര്‍ഗക്കാരുമാണ്. വൈദികപട്ടം സ്വീകരിക്കുന്നവരില്‍ 73 ശതമാനം പേരും മുമ്പ് അള്‍ത്താര ബാലന്‍മാരായി ശുശ്രൂഷ ചെയ്തിട്ടുള്ളവരാണ്. വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ രൂപതയിലാണ് ഈ വര്‍ഷം ഏറ്റവുമധികമാളുകള്‍ പട്ടം സ്വീകരിക്കുന്നത് 12 പേര്‍.
സന്യാസസഭകളില്‍ ജസ്യൂട്ട് സഭയിലാണ് ഏറ്റവുമധികമാളുകള്‍ ഈവര്‍ഷം പട്ടം സ്വീകരിക്കുന്നത്. യുഎസിലെ നാല് ജസ്യൂട്ട് പ്രവിശ്യകളില്‍ നിന്നായി 18 വൈദികര്‍ അഭിഷിക്തരാകും. ഡൊമിനിക്കന്‍ സഭയില്‍ നിന്ന് ഈ വര്‍ഷം ഒന്‍പത് പേര്‍ വൈദികരകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.