ഇന്നത്തെ പ്രഭാത പ്രാര്‍ത്ഥന.........അതിനാല്‍ നമുക്ക് ആത്മ ധൈര്യത്തോടെ പറയാം: കര്‍ത്താവാണ് എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും?

സര്‍വ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... ഓരോ നിമിഷവും ഞങ്ങളുടെ ജീവിതത്തില്‍ അവിടുന്നു ചൊരിയുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങള്‍ അവിടുത്തെ സന്നിധിയില്‍ അണയുന്നു.
ജീവിതത്തിന്റെ തളര്‍ച്ചയില്‍ തണലാകുമെന്ന് കരുതിയവര്‍ തന്നെ ഞങ്ങളുടെ നിസ്സഹായതകളില്‍ ഞങ്ങളെ തള്ളിപ്പറയുമ്പോഴും. ഇതുവരെയുള്ള വിശ്വാസങ്ങളും ബന്ധങ്ങളുമെല്ലാം വെറുതെയായിപ്പോയി എന്ന ചിന്തയാല്‍ ഞങ്ങളുടെ ചുവടുകള്‍ ഇടറി തുടങ്ങുമ്പോഴും കര്‍ത്താവേ.
വീണുപോകാതെ അങ്ങയില്‍ മാത്രം ഞങ്ങളുടെ ഹൃദയമുറപ്പിച്ചു പ്രാര്‍ത്ഥിക്കാനും. ജീവിക്കാനുള്ള കരുത്തു നേടാനും അങ്ങു ഞങ്ങളെ സഹായിക്കണമേ. തളരുമ്പോഴും തനിച്ചാകുമ്പോഴും അവിടുത്തെ കരുണയാലും സ്‌നേഹത്താലും ഞങ്ങളെ അവിടുന്ന് പൊതിഞ്ഞു പിടിക്കണമേ.
ജീവിതത്തിലെ ദുരവസ്ഥകളില്‍ നിരാശപ്പെടാതെയും. ദുര്‍ബലരാകാതെയും അങ്ങയെ തേടാനും. ആത്മശരീരങ്ങളുടെ ഉണര്‍വ്വിലും പ്രത്യാശയിലും എപ്പോഴും അവിടുത്തേക്ക് സമീപസ്ഥരായിരിക്കാനും ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കുകയും ചെയ്യണമേ...
ഈശോയുടെ അമൂല്യമാം തിരുഹൃദയമേ... ഞങ്ങളുടെ ഹൃദയങ്ങളെ പ്രത്യാശാ പൂര്‍ണ്ണമാക്കണമേ... ആമേന്‍