രണ്ടു ജില്ലകളില്‍ ഒരേസമയം നിപ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യം. നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ അഞ്ച് ജില്ലകളിലുണ്ടെന്ന് ആരോഗ്യമന്ത്രി
Updated: Jul 7, 2025, 21:08 IST

തിരുവനന്തപുരം: നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ അഞ്ച് ജില്ലകളിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് രണ്ടു ജില്ലകളില്‍ ഒരേസമയം നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്.
252 പേര്‍ മലപ്പുറത്തും 209 പേര്‍ പാലക്കാടും സമ്പര്‍ക്കപട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു മന്ത്രി പറഞ്ഞു. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. വ്യാപനം തടയാനാണ് ലക്ഷ്യമെന്നും മന്ത്രി.