ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം, ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക എംഎല്‍എയാണ് വീണാ ജോര്‍ജ്; വിവരവകാശ രേഖയുമായി അബിന്‍ വര്‍ക്കി
പത്തനംതിട്ട: ആസ്തി വികസന ഫണ്ട് വിവാദത്തില്‍ മുന്‍ മന്ത്രി വീണ ജോര്‍ജിന് മറുപടിയുമായി അബിന്‍ വര്‍ക്കി എംഎല്‍എ. വിവരവകാശ രേഖയുമായി അബിന്‍ വര്‍ക്കി എം എല്‍എ രംഗത്തെത്തി. വീണാ ജോര്‍ജ് ആസ്തി വികസന ഫണ്ട് ഉപയോഗിച്ചിട്ടില്ലന്നത് വസ്തുത. പല പദ്ധതികളിലും പ്രൊപ്പോസല്‍പോലും നല്‍കിയിട്ടില്ല. അഞ്ച് കോടിരൂപയുള്ള ആസ്തി വികസന ഫണ്ടില്‍ ഒന്നും ചിലവഴിച്ചിട്ടില്ല. ചരിത്രത്തിലാദ്യമാണിങ്ങനെയൊരു സംഭവം.
ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു രൂപപോലും ചിലവഴിക്കാത്ത ഏക ങഘഅ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 കോടി രൂപ വീണാജോര്‍ജ് ചിലവഴിച്ചില്ല. തുടങ്ങാത്ത പ്രവൃത്തി പൂര്‍ത്തീകരിച്ചെന്ന് പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മൂന്ന് കൊല്ലത്തെ പ്രപ്പോസല്‍ ഒന്നിച്ചു കൊടുക്കാന്‍ പ്രേത്യേക അനുമതി ധനവകുപ്പില്‍ നിന്ന് വാങ്ങി. 5/03/26 ന് പ്രത്യേക അനുമതി വാങ്ങി എടുത്തു. പക്ഷേ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഭരണാനുമതി ലഭിച്ചില്ല.
പണി പൂര്‍ത്തിയാക്കാത്ത റോഡിന്റെ പേരാണ് ഇന്നലെ മുന്‍ മന്ത്രി ഫേസ്ബുക്കില്‍ ഇട്ടത്. തുടങ്ങാത്ത റോഡിന്റെ പേരും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇലന്തൂര്‍ ഓഡിറ്റോറിയം, വള്ളംകുളം സ്‌കൂള്‍ കെട്ടിടം എല്ലാം പണി പൂര്‍ണമായി തീര്‍ന്നിട്ടില്ല. കേരള ചരിത്രത്തില്‍ ഇങ്ങനെ ഒരു ഫണ്ട് ദുര്‍വിനിയോഗം ഉണ്ടായിട്ടില്ല. ഒരു ചെലവ് ആയി എന്ന് ആസ്തി വികസന ഫണ്ടില്‍ എഴുതണമെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കി കോംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണം.
അങ്ങനെ ഒരു പദ്ധതി പോലും ആറന്മുള മണ്ഡലത്തില്‍ ഇല്ല. വികസന വേലിയേറ്റം പറഞ്ഞ പദ്ധതികള്‍ എല്ലാം വഴിയില്‍ കിടക്കുകയാണ്. അബാന്‍ മേല്‍പ്പാലം കയറാനും ഇറങ്ങാനും വഴിയില്ല. ഉദ്ഘാടനം ചെയ്ത ഇലന്തൂര്‍ കോളേജിലേക്ക് വഴി പോലും ഇല്ല. കഴിഞ്ഞ അഞ്ച് കൊല്ലം നാഥനില്ല കളരി ആയിരുന്നു ആറന്മുള. വിവരാവകാശ രേഖക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുന്‍മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.