'ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; നാളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് ആശങ്കകള്‍ അറിയിക്കുമെന്ന് ഖാര്‍ഗെ

 
ksharge


ബെംഗളൂരു: രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


 ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കാണ് രാജ്യം സാക്ഷിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും താനും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നെന്നും തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കും അഞ്ചുമണിക്കുമിടയില്‍ കൂടിക്കാഴ്ച നടക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് പ്രതിനിധിസംഘം ചീഫ് ജസ്റ്റിസിനോട് എന്തെങ്കിലും പ്രത്യേക നടപടി ആവശ്യപ്പെടില്ല, പകരം ആശങ്കകള്‍ പങ്കുവെക്കുകയാകും ചെയ്യുക. നമുക്ക് അദ്ദേഹത്തോടൊന്നും ആവശ്യപ്പെടാനാകില്ല. തൊഴുകയ്യോടെ അദ്ദേഹത്തോട് അഭ്യര്‍ഥിക്കും, ഖാര്‍ഗെ പറഞ്ഞു.

'ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ഭരണഘടനാസ്ഥാപനമാണ്. അവര്‍ സ്വതന്ത്രരാണ്. അവര്‍ക്ക് സ്വതന്ത്രമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനാകും. എന്നാല്‍, അദ്ദേഹം അവരെ സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അനുവദിക്കുന്നില്ല, ഖാര്‍ഗെ ആരോപിച്ചു.

Tags

Share this story

From Around the Web