'ഇത് ജനാധിപത്യത്തിന്റെ വിജയം'; സിജെപിയെ അഭിനന്ദിച്ച് സോനം വാങ്ചുക്ക്, ഇനി വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലേക്ക് കടക്കണമെന്ന് ആഹ്വാനം

 
sonam wangchuk


ന്യൂഡല്‍ഹി: സിജെപി വിദ്യാര്‍ഥി സമരത്തിന് പിന്നാലെ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്‌കാര പ്രവര്‍ത്തകനുമായ സോനം വാങ്ചുക്ക്. 

സമരഫലത്തെ ജനാധിപത്യത്തിന്റെ വിജയമെന്നും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമെന്നും വിശേഷിപ്പിച്ച അദ്ദേഹം സമരത്തിന് നേതൃത്വം നല്‍കിയ സിജെപി യെയും വിദ്യാര്‍ഥികളെയും അഭിനന്ദിച്ചു.


സമരത്തിലുടനീളം അഹിംസാപരമായും ക്ഷമയോടെയും മുന്നോട്ടുപോയ വിദ്യാര്‍ഥികളുടെ നിലപാടാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്ന് വാങ്ചുക്ക് പറഞ്ഞു.

 ജനാധിപത്യ സംവിധാനത്തില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഈ പോരാട്ടം തെളിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


സമരം വിജയിച്ചതില്‍ മാത്രം ഒതുങ്ങാതെ, രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ പരിഷ്‌കാരങ്ങളിലേക്ക് ഇനി കടക്കേണ്ട സമയമാണെന്നും സോനം വാങ്ചുക്ക് അഭിപ്രായപ്പെട്ടു. 

വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും വിദ്യാര്‍ഥികേന്ദ്രീകൃതമായ മാറ്റങ്ങളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web