ഇന്ത്യയ്ക്കിത് ചരിത്ര നിമിഷം ! ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു

ഫ്‌ലോറിഡ: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. വ്യാഴാഴ്ച വൈകുന്നേരം നിലിനാണ് പേടകം നിലയത്തിലെ ഹാര്‍മണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്.
രണ്ട് മണിക്കൂര്‍ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിലാണ് സംഘം നിലയത്തിലെത്തിയത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പൗരനാണ് ശുഭാംശു. പെഗ്ഗി വിറ്റ്‌സന്‍ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികര്‍.
ഇനിയുള്ള 14 ദിവസം ആക്സിയം ദൗത്യാംഗങ്ങള്‍ക്ക് ബഹിരാകാശ നിലയത്തില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്.
ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്‌സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്‌പേസ് എക്സിന്റെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര.