ഇത് നിര്‍ണ്ണായക നിമിഷം. ഡിസംബര്‍ 5, 6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി പുടിന്‍

 
putin


ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ശിക്ഷാ തീരുവ ചുമത്തിയതിന് തൊട്ടുപിന്നാലെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഡിസംബര്‍ 5, 6 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉച്ചകോടിക്ക് ഇന്ത്യയിലെത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

വര്‍ധിച്ചു വരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ വിദേശനയത്തിലെ നിര്‍ണ്ണായക നിമിഷമായി ഈ ഉന്നതതല സന്ദര്‍ശനം മാറും.

സോവിയറ്റ് കാലഘട്ടം മുതല്‍ക്കേ ഇന്ത്യയും റഷ്യയും തമ്മില്‍ ശക്തമായ ഉഭയകക്ഷി ബന്ധമുണ്ട്. ഇന്ത്യയുടെ മുന്‍നിര ആയുധ വിതരണക്കാരില്‍ ഒന്നാണ് റഷ്യ. മാത്രമല്ല, നാല് വര്‍ഷം മുന്‍പ് യുദ്ധം ആരംഭിച്ച ശേഷം, റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുകയും ചെയ്തു. 

അടുത്തിടെ ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഉച്ചകോടിയില്‍ മോദിയും പുടിനും ലിമോസിനില്‍ ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം നടത്തിയിരുന്നു. 

എന്‍എസ്എ അജിത് ഡോവലിന്റെ റഷ്യ സന്ദര്‍ശന വേളയിലാണ് പുടിന്റെ സന്ദര്‍ശനം ആദ്യം പ്രഖ്യാപിച്ചത്.

Tags

Share this story

From Around the Web