റെക്കോർഡ് തുകയുടെ തിരുവോണം ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 30 കോടിയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്

 
lottery

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഭാഗ്യാന്വേഷികൾ ഒന്നടങ്കം ഉറ്റുനോക്കിയ ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് TL 360615 എന്ന ടിക്കറ്റ് അർഹമായി.

കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.

ലോട്ടറി അടിച്ച ഭാഗ്യശാലി ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും മുൻപും നിരവധി സമ്മാനങ്ങൾ തങ്ങളുടെ ഏജൻസി വിറ്റ ടിക്കറ്റുകൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഏജൻസി ഉടമ അനീഷ് പ്രതികരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് വെച്ച് ധനവകുപ്പിന്റെ മേൽനോട്ടത്തിൽ നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.

 TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006 തുടങ്ങിയ സീരീസുകളിലുള്ള ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

TA 190509, TB 342811, TC 790518, TD 391100, TE 574804, TG 132958, TH 190728, TJ 857456, TK 117233, TL 214267, TA 398143, TB 884286, TC 429837, TD 539041, TE 683330, TG 971190, TH 838226 എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിനും അർഹമായി.

Tags

Share this story

From Around the Web