ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

കോട്ടയം:മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ബിന്ദുവിന്റെ മകനു സ്ഥിരം ജോലി നല്‍കണമെന്നും മകളുടെ ചികിത്സ സൗജന്യമാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജിലെ എച്ച്എംസി ചേര്‍ന്നിട്ട് രണ്ട് വര്‍ഷമായി. എന്നാല്‍ ഫണ്ട് ചെലവഴിക്കുന്നുണ്ട്. എച്ച്എംസി ചേരാതെ ഫണ്ട് ചെലവാക്കിയതെങ്ങനെയെന്ന് ജനങ്ങളോട് വിശദീകരിക്കണം. എച്ച്എംസി ചേരാന്‍ നടപടിയെടുക്കണം. ഒന്‍പതു വര്‍ഷത്തെ എച്ച്പിസി ഫണ്ട് എന്തു ചെയ്തുവെന്നും വിശദീകരിക്കണം.
അടിയന്തിരമായി 12 ഓപ്പറേഷന്‍ തീയേറ്ററും സജ്ജമാക്കാന്‍ നടപടിയെടുക്കണം. ഇപ്പോള്‍ നാലെണ്ണമാണു പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു. എന്നാല്‍, നാലെണ്ണത്തില്‍ രണ്ടു തീയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല.
കാരണം രണ്ടു തീയേറ്റര്‍ അണുവിമുക്തമല്ല. ഇക്കാര്യത്തില്‍ ബാക്ടീരിയോളജി, മൈക്രോബയോളജി വിഭാഗങ്ങളുടെ റിപ്പോര്‍ട്ടു കിട്ടിയിട്ടുണ്ടോയെന്നു അധികൃതര്‍ വ്യക്തമാക്കണം. ട്രോമാ കെയര്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡ് 26 ഉള്‍പ്പെട്ട കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്.
2023 ല്‍ പുതിയ കെട്ടിടത്തിനു തീ പിടിച്ചു. ബില്‍ഡിങ് ചട്ടങ്ങള്‍ പാലിക്കാതെയാണു കെട്ടിടം പണിതതെന്ന് അന്നു ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. മെഡിക്കല്‍ കോളജില്‍ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.