തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് വ്യാഴാഴ്ച മുതല്‍ രാമേശ്വരം വരെ നീട്ടി : ഉത്തരവ് ഇറക്കി റെയിൽവേ അധികൃതർ
-->തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് വ്യാഴാഴ്ച മുതല്‍ രാമേശ്വരം വരെ നീട്ടി : ഉത്തരവ് ഇറക്കി റെയിൽവേ അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് വ്യാഴാഴ്ച മുതല്‍ രാമേശ്വരം വരെ നീട്ടി. ഇതുസംബന്ധിച്ച് റെയില്‍വേ ഉത്തരവ് ഇറക്കി.
രാമേശ്വരത്ത് പുതിയ പാമ്പന്‍ പാലം തുറന്നതോടെയാണ് അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്.
16343/16344 തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് നാളെ മുതല്‍ 20.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.
പിറ്റേന്ന് രാവിലെ 9.50ന് മധുരയില്‍ എത്തുന്ന അമൃത എക്്‌സ്പ്രസ് ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും.
തിരിച്ച് അവിടെ നിന്നും ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 4.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
രാമേശ്വരത്ത് എട്ടു ട്രെയിനുകളുടെ സര്‍വീസിനും അറ്റകുറ്റപ്പണിക്കും സൗകര്യമുള്ള പിറ്റ് ലൈനും സിഗ്‌നല്‍ സംവിധാനവും ഉള്ളതിനാല്‍ സാങ്കേതിക, ഗതാഗത പ്രശ്‌നങ്ങളുണ്ടാകില്ലെന്നത് നേട്ടമാണ്.