തിരുവനന്തപുരത്തെ തട്ടുകടകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന; 42 കടകള്‍ക്ക് നോട്ടീസ്. ഇന്നലെ രാത്രി എട്ടുമണി മുതല്‍ 12 മണി വരെയായിരുന്നു പരിശോധന
Jul 5, 2026, 17:01 IST
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ മിന്നല്‍ പരിശോധനയില്‍ 42 തട്ടുകടകള്‍ക്ക് നോട്ടീസ്. ശുചിത്വ നിലവാരമില്ലാത്ത 38 തട്ടുകടകള്‍ക്ക് പിഴ ചുമത്തി. ശുചിത്വമില്ലാത്ത തട്ടുകടകളില്‍ നിന്ന് 46,500 രൂപ പിഴ ഈടാക്കി. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ചതിന് 5000 രൂപയും പിഴ ചുമത്തി. ഇന്നലെ രാത്രി എട്ടുമണി മുതല്‍ 12 മണി വരെയായിരുന്നു പരിശോധന.