തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കള്‍ മുതല്‍ ഗതാഗത നിയന്ത്രണം

 
medical

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കള്‍ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. 


ഉള്ളൂരില്‍നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കും, എംഎസ്ബി സെല്ലാര്‍ സ്റ്റാഫ് പാര്‍ക്കിങ് ഭാഗത്തേക്കും മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശനം. ഇതുവഴി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കും ആശുപത്രി ഭാഗത്തേക്കും പ്രവേശനമുണ്ടാകില്ല. 


സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങള്‍ പ്രധാന കവാടം വഴി അമ്മയും കുഞ്ഞും പ്രതിമ ചുറ്റി നഴ്സിങ് കോളേജ് കഴിഞ്ഞ് ഒറ്റവരി ഗതാഗതം പാലിച്ച് പോകണം.

രോഗിയെ എസ്എസ്ബിയില്‍ ഇറക്കി ഉള്ളൂര്‍ റോഡിലേക്ക് ഇറങ്ങി വാഹനം പുതിയ മേല്‍പ്പാലത്തിന് താഴെയുള്ള പ്രദേശത്ത് നിര്‍ത്തിയിടണം. ജീവനക്കാര്‍ക്ക് അവരുടെ വാഹനം എസ്എസ്ബി പരിസരത്ത് നിര്‍ത്തിയിടാം. 


ഹെറിറ്റേജ് ബ്ലോക്ക്  ഐപി, എംഎസ്ബി എന്നിവയുള്ള പഴയ മോര്‍ച്ചറി ഗേറ്റിന്റെ ഭാഗത്തേക്ക് ഐപി രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകളും അവിടെ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ വാഹനങ്ങളും പ്രവേശിക്കാം. ആംബുലന്‍സുകള്‍ക്ക് പരിമിതമായ ഭാഗത്തുകൂടി നിയന്ത്രിത ഗതാഗതം സാധ്യമാക്കും.


ആര്‍സിസി, ശ്രീചിത്ര, അക്കാദമിക് ക്യാമ്പസ് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മേല്‍പ്പാലം വഴി ഉള്ളൂര്‍ ഭാഗത്തേക്ക് പോകണം. 

എസ്എടി ആശുപത്രിയില്‍ നിന്നുള്ള പ്രധാന കവാടംവഴി കാഷ്വാലിറ്റിക്ക് മുന്നിലൂടെ ഉള്ളൂര്‍ ഭാഗത്തേക്ക് പോകണം. ഒറ്റവരി ഗതാഗതം ഇരുചക്രവാഹനങ്ങളടക്കം സ്റ്റാഫിന്റെയും പൊതുജനങ്ങളുടെയും വാഹനങ്ങള്‍ക്ക് ബാധകമാണ്. 

അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സ് ഉള്‍പ്പെടെ ഒരു വാഹനവും നിര്‍ത്തിയിടരുത്. 

കെട്ടിടനിര്‍മാണം നടത്തുന്ന ഭാഗത്തേക്ക് നിര്‍മാണ വാഹനങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളും മാത്രമേ കടത്തിവിടുകയുള്ളൂ.

Tags

Share this story

From Around the Web