തിരുവനന്തപുരം വിഴിഞ്ഞത്ത് മദ്യ ലഹരിയില്‍ പൊലീസുകാരന്റെ പരാക്രമം; കാറിലെത്തിയ കുടുംബത്തെ ആക്രമിച്ചു, മുക്കോല തലയ്‌ക്കോട് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം
Updated: Oct 31, 2026, 09:44 IST
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മദ്യ ലഹരിയില്‍ പൊലീസുകാരന്റെ പരാക്രമം. കാറിലെത്തിയ കുടുംബത്തെ ആക്രമിച്ചു. മുക്കോല തലയ്‌ക്കോട് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
അക്രമത്തില്‍ മുക്കോല സ്വദേശിയായ ശന്തന് പരിക്കേറ്റു. ഇയാളുടെ ഭാര്യയും അഞ്ചു വയസുകാരിയായ മകളും ബന്ധുവും സഞ്ചരിച്ചിരുന്ന കാറില്‍, പ്രതിയായ മറൈന്‍ എന്‍ഫോഴ്സ്‌മെന്റിലെ പൊലീസുകാരനായ ടിജുവിന്റെ ബൈക്ക് ഇടിച്ചിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്ത കുടുംബത്തിന് നേരെ പൊലീസുകാരന്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പൊലീസും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ടാണ് മദ്യപിച്ചെത്തിയ പൊലീസുകാരനെ കീഴടക്കിയത്.