വെള്ളികുളം സൺഡേ സ്കൂളിലെ തിരുബാലസഖ്യം പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു

 
Vellikulam
വെള്ളികുളം:വെള്ളികുളം സൺഡേ സ്കൂളിലെ തിരുബാലസഖ്യത്തിന്റെ 2025 -2026 പ്രവർത്തനവർഷം വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു.അലൻ ടോണി തോട്ടപ്പള്ളിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി.ബാലനായ ഈശോയുടെ കൊടിക്കീഴിൽ അണിനിരക്കുന്ന സഭയിലെ ബാലികാബാലന്മാരുടെ സംഘടനയാണ് തിരുബാലസഖ്യം. തിരുബാലസഖ്യത്തിൽ പുതിയതായി ചേർന്ന അംഗങ്ങൾക്ക് അംഗത്വ സ്വീകരണ കാർഡ് നൽകി.അംഗങ്ങളെല്ലാവരും അംഗത്വ സ്വീകരണ പ്രാർത്ഥന നടത്തി.പുതിയ പ്രവർത്തനം വർഷത്തിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഡാനി സുനിൽ മുതുകാട്ടിൽ, അൽഫോൻസാ ജിബിൻ ചിറ്റേത്ത് , അനു മനേഷ് മുന്തിരിങ്ങാട്ടുകുന്നേൽ, മെറീനാ ജോമി കടപ്ലാക്കൽ,സിസ്റ്റർ ഷാൽബി മുകളേൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags

Share this story

From Around the Web