വാര്‍ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നുംഇലചൂടി പുഷ്ടിയോടെ നില്‍ക്കും - സന്ധ്യാപ്രാര്‍ത്ഥന

​​​​​​​

 
 jesus christ-58

ജപമാല മാസം ഞങ്ങള്‍ക്ക് പുണ്യം വിളയുന്ന നല്ല മാസമായിരിക്കുവാന്‍ അമ്മ  സഹായിക്കണമേ... ഈ ലോകം മുഴുവന്‍  തിന്മയുടെ പിടിയില്‍ അമര്‍ന്ന്  ഇരിക്കുമ്പോള്‍ നന്മയുടെ പ്രതിരൂപമായി അമ്മ പ്രത്യക്ഷയാകേണമേ. ഞങ്ങളുടെ  സമാധാനമില്ലാത്ത  തകര്‍ന്ന  കുടുംബങ്ങളുടെ അവസ്ഥകളെ ഏറ്റെടുക്കണമെ ദൈവത്തിനു മുന്‍പില്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ.

ഞങ്ങളുടെ നല്ല ദൈവമേ. സകല നന്മയുടെയും ഉറവിടമേ. അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. സത്യം അല്ലാത്തതോന്നും ഞങ്ങളുടെ അധരങ്ങളില്‍ നിന്ന് വരാതിരിക്കട്ടെ. എത്ര ചെറിയ കാര്യം പോലും സംസാരിക്കുമ്പോള്‍ അത് അങ്ങയെ വേദനിപ്പിക്കുമെങ്കില്‍. 

അവ പറയുവാന്‍ ഞങ്ങളുടെ നാവുകള്‍ അശക്തങ്ങള്‍ ആകട്ടെ. അങ്ങയെ സ്വന്തം പിതാവായി. സ്വര്‍ഗ്ഗീയ അപ്പച്ചനായി ഞങ്ങള്‍ സ്വീകരിക്കുന്നു. സത്യസന്ധമായി പ്രത്യുത്തരിക്കുന്നത് അങ്ങേയ്ക്ക് ചുംബനം നല്കുന്ന സന്തോഷത്തെ നല്‍കുമെങ്കില്‍ ഈശൊയെ. 

ഞങ്ങളിലെ നുണയനെ അങ്ങ് ഉന്മൂലനം ചെയ്യേണമേ. സത്യസന്ധത ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കെണമെ... പരിശുദ്ധ അമ്മേ നിത്യവും അമ്മ  ഞങ്ങള്‍ക്ക്  മാതൃകയായിരിക്കണമെ... ആമേന്‍

Tags

Share this story

From Around the Web