ആണവായുധം നിര്‍മ്മിക്കുന്നില്ല’; രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇറാന്‍ പ്രസിഡന്റ്
Jun 16, 2025, 20:30 IST

ടെഹ്‌റാന്‍: ഇസ്രയേലുമായി യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ആണവായുധം നിര്‍മ്മിക്കുന്നത് ഇറാന്റെ പദ്ധതിയിലില്ലെന്നും ഇതിന് വിരുദ്ധമായ നിലപാടെടുക്കുന്നവരാരും ഇറാന്റെ നയരൂപീകരണ സമിതികളിലില്ലെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. സയന്‍സ്, ടെക്‌നോളജി, ഊര്‍ജ്ജ ആവശ്യങ്ങള്‍ മാത്രമാണ് ന്യൂക്ലിയര്‍ സംബന്ധിച്ച് ഇറാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവകാശം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.