ക്രിസ്ത്യാനികളെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ ആക്രമിച്ചത്; ഫാ. ലിജോ നിരപ്പേലിന്റെ കുടുംബം

ക്രിസ്ത്യാനികളെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് തന്റെ മകന്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ക്ക് നേരെ ഒഡിഷയില്‍ ബജ്‌റംഗ്ദളിന്റെ ആക്രമണമുണ്ടായതെന്ന് ഫാ. ലിജോ നിരപ്പേലിന്റെ പിതാവ് ജോര്‍ജ്. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെ ആക്രമിക്കാന്‍ 70നും 80നും ഇടയിലുള്ള ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു. ഫാ. ലിജോയ്ക്ക് സാരമായ പരുക്ക് പറ്റിയിട്ടില്ലെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്നായി പരുക്കേറ്റതായി ഫാ. ലിജോയുടെ കുടുംബം പറഞ്ഞു.
ക്രിസ്ത്യന്‍ കുടുംബത്തിലെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് മടങ്ങിവരും വഴിയാണ് സംഭവമെന്ന് ജോര്‍ജ് വിശദീകരിക്കുന്നു. ഇടുങ്ങിയ വഴിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയായിരുന്നു. മതപരിവര്‍ത്തനം പാടില്ല എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭരിക്കുന്നത് ബിജെപിയാണെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. പൊലീസിനെപ്പോഴും അക്രമികള്‍ അടിപ്പിച്ചില്ല. പിന്നീട് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നു എന്നു പറഞ്ഞാണ് പൊലീസുകാര്‍ അവിടെ നിന്നും വൈദികരെ രക്ഷപ്പെടുത്തിയതെന്നും ജോര്‍ജ് പറഞ്ഞു. ബജ്‌റംഗ്ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കണമെന്ന് ഫാ. ലിജോയുടെ കുടുംബം ആവശ്യപ്പെട്ടു.