വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറയെന്നും താമരശേരി ബിഷപ് മാര്‍ റെമീജിയോസ്

 
Father remijios

താമരശേരി: വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിതജീവിതത്തിന്റെ അടിത്തറയെന്നും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.

താമരശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച്, രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദിക രുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.


മാതാപിതാക്കളുടെ ശക്തമായ പ്രാര്‍ത്ഥനാ ജീവിതമാണ് പുരോഹിതനെ ശക്തിപ്പെടുത്തുന്നത്.  പുരോഹിതന്‍ ദൈവിക രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചാണ്.


മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ച യില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്തുപിടിച്ച് നാടിനെ പടുത്തുയര്‍ത്തിയ കഥകളില്‍ വൈദികര്‍ക്ക് വലിയ പങ്കാണുള്ളത്.

അതുകൊണ്ട് ആ വൈദികരെ വാര്‍ത്തെടുത്ത മാതാപിതാക്കള്‍ക്കും അഭിമാനിക്കാമെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.


കത്തീഡ്രല്‍ പള്ളിയില്‍ വി. കുര്‍ബാനയോടെ സംഗമം ആരംഭിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ബിഷപ്‌സ് ഹൗസില്‍ മീറ്റിംഗ് നടന്നു.


വികാരി ജനറാള്‍ മോണ്‍. ജോയ്‌സ് വയലില്‍, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, ടോം തോമസ് ഐക്കുളമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.


ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. സുബിന്‍ കവളക്കാട്ട്, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ലിന്‍സ് മുണ്ടക്കല്‍, ഫാ. കുര്യന്‍ താന്നിക്കല്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web