'സമയം പാഴാക്കാനില്ല'; ഡല്‍ഹിയിലെ ലാത്തി ചാര്‍ജിന്റെ വീഡിയോ കാണിക്കാന്‍ ശ്രമിച്ച അഭിഭാഷകനോട് സുപ്രിംകോടതി

 
CJP


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിജെപി സമരത്തിന് എതിരായ ലാത്തി ചാര്‍ജിനെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി. സമയം പാഴാക്കാനില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. 


പൊലീസ് നടപടിയുടെ വീഡിയോ കോടതിയെ കാണിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചപ്പോഴായിരുന്നു കാണാന്‍ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.


സിജെപി പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിയന്ത്രണം കടുപ്പിച്ചു. 16 മെട്രോ സ്റ്റേഷനുകളും അടച്ചു. എന്‍ട്രി-എക്സിറ്റ് ഗേറ്റുകള്‍ പൂര്‍ണമായി അടച്ചതോടെ യാത്രക്കാര്‍ മെട്രോ സ്റ്റേഷനില്‍ കുടുങ്ങി. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഗേറ്റ് തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഡല്‍ഹി മെട്രോ അധികൃതര്‍.


അതിനിടെ സിജെപിയുമായി രണ്ടാംഘട്ട ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി ജെ.പി നഡ്ഡയാണ് സര്‍ക്കാര്‍ പ്രതിനിധിയായി സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സിജെപി സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. കഴിഞ്ഞ ദിവസം ജെ.പി നഡ്ഡ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ എത്തിയിരുന്നില്ല.


കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റുക, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെക്കുന്നത്.

 ഇതില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റു ആവശ്യങ്ങളില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കിയിട്ടില്ല.

Tags

Share this story

From Around the Web