ആകയാല്‍, ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല.... ഉറങ്ങും മുന്‍പുള്ള പ്രാര്‍ത്ഥന

ഒരിക്കലും ഞങ്ങളെ വിട്ടു പിരിയാത്ത ഈശോയേ... അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. ജീവിതത്തില്‍ മല പോലെ വിശ്വസിച്ച പലരും ഞങ്ങളെ കൈ വെടിയുമ്പോള്‍ നാഥാ ഈ വചനങ്ങള്‍ ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ആരൊക്കെ ഞങ്ങളെ വിട്ടു അകന്നാലും അവിടുന്ന് ഞങ്ങളെ വിട്ടു അകലില്ല. ഈശോയേ മാറാത്ത സ്‌നേഹവുമായി ഞങ്ങളെ മാറോടോണയ്ക്കുന്ന ഒരു നിമിഷത്തിനായി നന്ദി പറയുന്നു. പലരും ഞങ്ങളല്‍ നിന്നും മാറി പോയ, മാറി നടന്ന അനേകം സാഹചര്യം ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍, അപ്പൊഴൊക്കെ ഞങ്ങള്‍ വിഷമിച്ചപ്പോള്‍ ഈശോയെ അവിടുന്നാണ് ഞങ്ങള്‍ക്ക് ആശ്വാസവും ശക്തിയും നല്‍കിയത്. ഈ ആശ്വാസവും ശക്തിയും ആര്‍ക്കും ഞങ്ങളില്‍ നിന്നും എടുത്തു കളയാന്‍ സാധിക്കില്ല. ഇന്ന് ഞങ്ങളുടെ ജോലി മേഖലകളെ, ജീവിത പങ്കാളിയെ കുഞ്ഞു മക്കളെ, അനുഗ്രഹിച്ചതിനായി നന്ദി പറയുന്നു. യേശുവേ നന്ദി, യേശുവേ ആരാധനാ, യേശുവേ മഹത്വം... ആമേന്‍