ശരീരത്തില്‍ മുറിവുകളോ പരിക്കുകളോയില്ല. സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

 
SUHAN


പാലക്കാട് : ചിറ്റൂരിലെ ആറ് വയസുകാരന്‍ സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. സുഹാന്റെ സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.


സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടില്‍ നിന്നും അല്പം മാറിയുള്ള കുളത്തില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. അഗ്‌നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സഹോദരനുമായി പിണങ്ങി ഇന്നലെ 11 മണിയോടെയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്.

Tags

Share this story

From Around the Web