സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഗ്രാമിന് 15 രൂപ കൂടി

 
gold


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ കൂടിയതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,385 രൂപയും ഒരു പവന് 1,15,080 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.

അതേസമയം, സ്വര്‍ണ വില ഉയര്‍ന്നപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി വെള്ളി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വിപണിയിലെ വ്യാപാര നിരക്ക്.

Tags

Share this story

From Around the Web