പാലത്തിന്റെ ഗര്‍ഡറില്‍ വലിയ ശബ്ദം.പരിശോധിക്കാന്‍ 7 അംഗസംഘം എത്തിയതും പാലം തകര്‍ന്നു. പുഴയില്‍ വീണ 5 പേര്‍ കരക്കെത്തി; മാവേലിക്കരയില്‍ രണ്ടുപേര്‍ മരണപ്പെട്ടു

മാവേലിക്കര:മാവേലിക്കരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ സംഭവത്തില്‍ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മാവേലിക്കര സ്വദേശി രാഘവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചന്‍കോവിലാറില്‍ കാണാതായത്.
പാലത്തിന്റെ ഗര്‍ഡറില്‍ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാന്‍ എഞ്ചിനിയര്‍മാര്‍ അടങ്ങുന്ന സംഘം പാലത്തില്‍ കയറി. ഏഴു പേര്‍ അപകട സമയത്ത് പാലത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകര്‍ന്നു വീഴുകയായിരുന്നു. രണ്ടുപേരാണ് പുഴയിലേക്ക് വീണത്.
ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണം നടക്കവെ ഗര്‍ഡര്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാ?ഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്.
നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മന്ത്രി സജി ചെറിയാന്‍ അപകട സ്ഥലത്തെത്തി.അച്ചന്‍കോവില്‍ ആറിലെ ശക്തമായ അടിയൊഴുക്കില്‍ തൂണുകളുടെ ബലം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് മന്ത്രി വ്യക്തമാക്കി.
കീച്ചേരിക്കടവ് പാലം നിര്‍മാണത്തിനിടെ ഉണ്ടായ അപകടം അത്യന്തം ദു:ഖകരമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്തുവാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.