സ്പീക്കറില്‍ പാട്ട് വെച്ചതില്‍ തര്‍ക്കം. വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് കുത്തേറ്റു

 
pamapady 11

തിരുവനന്തപുരം: സ്പീക്കറില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് കുത്തേറ്റു. 

തമിഴ്നാട് സ്വദേശി സുദര്‍ശനാണ് കുത്തേറ്റത്. വര്‍ക്കല സ്വദേശികളായ മൂന്നുപേരാണ് ആക്രമണം നടത്തിയത്. രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്പീക്കറില്‍ പാട്ട് വെച്ചത് ഉയര്‍ന്ന ശബ്ദത്തിലാണെന്ന് ചൂണ്ടിക്കാട്ടി സുദര്‍ശനുമായി വര്‍ക്കല സ്വദേശികള്‍ തര്‍ക്കത്തിലായിരുന്നു. 

പിന്നാലെയാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സുദര്‍ശനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Tags

Share this story

From Around the Web